ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീട്ടില്‍ കയറി വെടിവച്ചു കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നു വെളിപ്പെടുത്തിക്കൊണ്ട് കര...
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീട്ടില്‍ കയറി വെടിവച്ചു കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നു വെളിപ്പെടുത്തിക്കൊണ്ട് കരുതുന്ന മൂന്നു പേരുടെ രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് രണ്ടു പേരെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കൊലപാതകം നടന്ന് 40 ദിവസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രേഖാചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ വീട്ടിനടുത്തുള്ള സിസിടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും കണക്കിലെടുത്താണ് രേഖാചിത്രം തയ്യാറാക്കിയത്.
ഏഴ് ദിവസമെങ്കിലും പ്രതികള്‍ ഗൗരിയുടെ വീട്ടിനടുത്തു താമസിച്ചിരുന്നുവെന്നാണ് കരുതുന്നത്. ഇവിടെ താമസിച്ചുകൊണ്ടാണ് കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തുവെന്നു കരുതുന്ന രണ്ടു പേരില്‍ ഒരാളുടെ മുഖം അവ്യക്തമായി സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പല ലാബുകളില്‍ ഈ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ച ശേഷമാണ് രേഖാചിത്രം തയാറാക്കിയത്.
ഇതേസമയം, പ്രതികള്‍ എവിടെയുണ്ടെന്നതിന് ഒരു വിവരങ്ങളും പൊലീസിന് കിട്ടിയിട്ടില്ല.
COMMENTS