സ്‌റ്റോക് ഹോം : സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബല്‍ സമ്മാനത്തിന് ഇന്റര്‍നാഷണല്‍ കാംപെയ്ന്‍ റ്റു അബോളിഷ് ന്യൂക് ളിയര്‍ വെപ്പണ്‍ (ഐ.സി...
സ്‌റ്റോക് ഹോം : സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബല്‍ സമ്മാനത്തിന് ഇന്റര്‍നാഷണല്‍ കാംപെയ്ന്‍ റ്റു അബോളിഷ് ന്യൂക് ളിയര്‍ വെപ്പണ്‍ (ഐ.സി.എ.എന്‍) എന്ന സംഘടന അര്‍ഹമായി.
ആണവവായുധ ഭീഷണി നേരിടുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബല്‍ കമ്മറ്റി അധ്യക്ഷ ബെറിറ്റ് റീസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും അവര്‍ സംസാരിച്ചു.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ 2007ല്‍ സ്ഥാപിതമായ ഐ.സി.എ.എനിന്റെ ആസ്ഥാനം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയാണ്.
101 രാജ്യങ്ങളിലായി പത്ത് വര്‍ഷം കൊണ്ട് ഐ.സി.എ.എന്നിന്റെ 468 സഹോദര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ആണവായുധങ്ങള്‍ പൂര്‍ണമായി തുടച്ചു നീക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
സംഘടനയ്ക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര അംഗീകാരമാണ് നൊബല്‍ സമ്മാനം.
Keywords: Nobel Prize, Ican


COMMENTS