ക്വിറ്റോ: സൂപ്പര്‍ താരമെന്നാല്‍ ഇങ്ങനെയായിരിക്കുമെന്നു ലോകത്തിനു കാട്ടിക്കൊടുത്തുകൊണ്ട്, അവിശ്വസനീയമായ തിരിച്ചുവരവിലൂടെ സാക്ഷാല്‍ ലയണല്...
ക്വിറ്റോ: സൂപ്പര്‍ താരമെന്നാല്‍ ഇങ്ങനെയായിരിക്കുമെന്നു ലോകത്തിനു കാട്ടിക്കൊടുത്തുകൊണ്ട്, അവിശ്വസനീയമായ തിരിച്ചുവരവിലൂടെ സാക്ഷാല്‍ ലയണല്‍ മെസി ഹാട്രിക് ഗോളിലൂടെ അര്‍ജന്റീനക്ക് ലോക കപ്പ് യോഗ്യത നേടിക്കൊടുത്തു. ഈ കളിയില്‍ പുറത്തായിരുന്നുവെങ്കില്‍ ഇക്കുറി അര്‍ജന്റീന ലോകകപ്പ് കാണാതെ പുറത്തായേനെ.
മെസി കത്തിപ്പടര്‍ന്നപ്പോള്‍ കണ്ണീരോടെ, ലോകകപ്പ് യോഗ്യത നേടാതെ പുറത്തായത് ഇക്വഡോര്‍ ആയിരുന്നു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.
ലാറ്റിന്‍ അമേരിക്കയിലെ യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന പദവിയും മെസ്സിക്കായി. ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളാണ് ലോകകപ്പ് ഉറപ്പാക്കിയിരിക്കുന്ന ടീമുകള്‍.
തുടക്കത്തില്‍ പിന്നിലായിപ്പോയ അര്‍ജന്റീന പുറത്തേയ്ക്കു തന്നെയെന്ന് എല്ലാവരും വിലയിരുത്തിയ ശേഷമായിരുന്നു മെസിയുടെ മാജിക്. ഒന്നാം മിനിറ്റില്‍ ഇബാറ നേടിയ ഗോളില്‍ ഇക്വഡോര്‍ മുന്നിലെത്തി. ഇതോടെ, റഷ്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ അര്‍ജന്റീന ഉണ്ടാകില്ലെന്നു തോന്നിപ്പോയിരുന്നു.
പന്ത്രണ്ടാം മിനിറ്റില്‍ ഡി മരിയക്കു കൊടുത്ത പന്ത് തിരികെ വാങ്ങി വലയിലാക്കി മെസി ടീമിനെ കളിയിലേക്കു തിരിച്ചുപിടിച്ചു. എട്ടു മിനിറ്റ് കഴിഞ്ഞ് ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 62 ാം മിനിറ്റില്‍ ചെസ്റ്റിലെടുത്ത പന്ത് ഇക്വഡോര്‍ പ്രതിരോധ നിരയെ വെട്ടിച്ച് ഗോളിക്കു മുകളിലൂടെ വലയിലെത്തിച്ച് മെസി താന്‍ തന്നെയാണ് സൂപ്പര്‍ താരമെന്ന് കളിയിലൂടെ പ്രഖ്യാപിച്ചു.
ഇക്വഡോറുകാരെ അവരുടെ നാട്ടില്‍ ചെന്നാണ് മെസിയും കൂട്ടരും തോല്‍പ്പിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 9127 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ ഒളിംപികോ അതാഹാല്‍പ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
ബ്രസീല്‍ (41 പോയിന്റ്), ഉറുഗ്വേ ( 31 പോയിന്റ്), അര്‍ജന്റീന (28 പോയിന്റ്), കൊളംബിയ (26 പോയിന്റ്) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ പോയിന്റ് നില.
Keywords: Argentina, qualify , World Cup, incredible victory, Lionel Messi , Ecuador , goals , Brazil, Uruguay, Argentina , Colombia
COMMENTS