ന്യൂഡല്‍ഹി: ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സുഹൃത്തിനെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ വച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിപിന്‍ ജോഷിയാണ് കൊല...
ന്യൂഡല്‍ഹി: ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സുഹൃത്തിനെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ വച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിപിന്‍ ജോഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബാദല്‍ മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ ഒമ്പതു മുതല്‍ വിപിനെ കാണാതായി. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ബാദലിന്റെ ഫഌറ്റില്‍ നിന്ന് വിപിന്റെ മൃതദേഹം കണ്ടെത്തി.
വിപിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് ബാദലിന്റെ ഫഌറ്റില്‍ പരിശോധനയ്‌ക്കെത്തിയത്. വിപിനെ കണാതായതു മുതല്‍ ബാദലിനെയും കാണനില്ലായിരുന്നു. ഫഌറ്റ് പൂട്ടിക്കിടന്നതിനാല്‍ കതക് പൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. പരിശോധനയില്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റ് ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ വിപിന്റെ മൃതദേഹം കണ്ടെത്തി.
ഭാര്യയുമായി വിപിന് അവിഹിത ബന്ധമുണ്ടായിരുന്നെന്നും അതാണ് കൊലപ്പെടുത്തിയതെന്നും ബാദല്‍ പൊലീസിനോട് പറഞ്ഞു.
സംഭവദിവസം ജോലി കഴിഞ്ഞ് ഇരുവരും ബാദലിന്റെ ഫഌറ്റിലെത്തി. രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ വഴക്കായി. ഒടുവില്‍ ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് ബാദല്‍ വിപിനെ വെട്ടിക്കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയതിനു ശേഷം കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ വച്ചു.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട ബാദലിന്റെ ഒറീസയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
Tags: Police, Murder, Crime, Arrest, Delhi
COMMENTS