മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ പ്രഖ്യാപനം ഒരു സസ്പന്‍സ് ത്രില്ലറിനെ ഓര്‍മ്മപ്പെടുത്തുന്നതായി. തുടക്കത്തിലെ അതിശയം പിന്നീട് ആവേശത്തിനു ...
മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ പ്രഖ്യാപനം ഒരു സസ്പന്‍സ് ത്രില്ലറിനെ ഓര്‍മ്മപ്പെടുത്തുന്നതായി. തുടക്കത്തിലെ അതിശയം പിന്നീട് ആവേശത്തിനു വഴി മാറി. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന പ്രഖ്യാപനമാണ് മെഗാസ്റ്റാര്‍ ഫേസ്ബുക്കിലൂടെ നടത്തിയത്.
മാമാങ്കത്തിന്റെ രചനയും സംവിധാനവും നവാഗതനായ സജീവ് പിള്ളയാണ്. ചിത്രം നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയും.
പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ്.വിമല്‍ അനൗണ്‍സ് ചെയ്ത കര്‍ണ്ണന്റെ നിര്‍മ്മാതാവായിരുന്നു വേണു കുന്നപ്പിള്ളി. എന്നാല്‍, കര്‍ണ്ണനില്‍ നിന്ന് പിന്മാറിയെന്നും അതിനു ശേഷമാണ് മാമാങ്കവുമായി മുന്നോട്ടുപോയതെന്നും വേണു പറയുന്നു.
സംവിധായകന്‍ മാമാങ്കത്തിന്റെ കഥ പറയുമ്പോള്‍ നായകനായി മമ്മൂട്ടിയുടെ മുഖമാണ് മനസ്സില്‍ തെളിഞ്ഞതെന്ന് നിര്‍മ്മാതാവ് പറഞ്ഞു. മമ്മൂട്ടി താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ മാത്രമേ ചിത്രവുമായി മുന്നോട്ടുപോകൂ എന്നു ചിന്തിച്ചു.
മലയാളത്തില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറക്കും. തമിഴ്, തെലുങ്ക് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹോങ്കോങ്, ഹോളിവുഡ് എന്നിവിടങ്ങളില്‍ നിന്നായിരിക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു.
Tags: Mammootty, Maamaankam, Movie, Malayalam

COMMENTS