ഒരു വടക്കന്‍ വീരഗാഥ പോലെ, പഴശ്ശിരാജ പോലെ മലയാള സിനിമയില്‍ ഇതിഹാസമാകാന്‍ ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഈ രണ്ടു ചിത്രങ്ങളിലും പ്രധാന ക...
ഒരു വടക്കന്‍ വീരഗാഥ പോലെ, പഴശ്ശിരാജ പോലെ മലയാള സിനിമയില്‍ ഇതിഹാസമാകാന്‍ ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഈ രണ്ടു ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിലെയും നായകന്. ചിത്രത്തിന്റെ വിവരങ്ങള്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചു.
വള്ളുവനാട്ടിലെ ചാവേറുകളുടെ ഐതിഹാസികമായ കഥ പറയുന്ന മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചിത്രമായിരിക്കുമിത്.
നവാഗതനായ സജീവ് പിള്ള ഒരുക്കിയ ഗംഭീത തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. തിരക്കഥയൊരുക്കിയത് പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ്.
ചിത്രം നടക്കുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ്. മാമാങ്കം എന്ന പേര് ചിത്രത്തിനായി ഉപയോഗിക്കാന്‍ അനുവദിച്ച് നവോദയയോട് വളരെയധികം നന്ദിയുണ്ട്.
എനിക്കൊപ്പം ഒരു നീണ്ട താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമാകുന്നു.
Tags: Mammootty, MalayalamMovie, Maamaankam

COMMENTS