സ്വന്തമായി വികസിപ്പിച്ചെടുത്ത എംയു ഒ എസ് ഇന്റർഫേസുമായി എംഫോണിന്റെ ഫ്ലാഗ്ഷിപ് മോഡലായ എംഫോൺ 7s അവതരിക്കുന്നത്. 5.5 ഇഞ്ച് അമോലെഡ് അൾട്...
സ്വന്തമായി വികസിപ്പിച്ചെടുത്ത എംയു ഒ എസ് ഇന്റർഫേസുമായി എംഫോണിന്റെ ഫ്ലാഗ്ഷിപ് മോഡലായ എംഫോൺ 7s അവതരിക്കുന്നത്.
5.5 ഇഞ്ച് അമോലെഡ് അൾട്രാ എച് ഡി ഡിസ്‌പ്ലൈ, 8 ജിബി റാം, 2.5 GHz ഡെകാകോർ പ്രോസസ്സർ, 16 + 16 എം പി ഡ്യൂവൽ റിയർ കാമറ, 13 എം പി ഫ്രണ്ട് കാമറ. 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകള്‍ ഉള്ള സൂപ്പർ പെർഫോമൻസ് സ്മാർട്ട് ഫോൺ വേരിയന്റ് മുതൽ 5.5 ഇഞ്ച് എച് ഡി ഡിസ്‌പ്ലൈ, 3 ജിബി റാം, 1.5 GHz ക്വാഡ്കോർ പ്രോസസ്സർ, 13 + 5 എം പി ഡ്യൂവൽ റിയർ കാമറ, 8 എം പി ഫ്രണ്ട് കാമറ. 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്റ് വരെയുള്ള നാല് വ്യത്യസ്ത വേരിയന്റിലാണ് എംഫോണിന്റെ 7s സീരീസ് വിപണിയിൽ അവതരിപ്പിക്കുന്നത്.
പേരിലുള്ള 7S (ഏഴു എസുകൾ) ഫോണിന്റെ പ്രത്യേകതകളെ സൂചിപ്പിക്കുന്നതാണ്. ത്രസിപ്പിക്കുന്ന, ഉറപ്പുള്ള, മനോഹരമായ, വേഗതയുള്ള, ഏറ്റവും കനം കുറഞ്ഞ, സമർത്ഥമായ, സുരക്ഷയോടുകൂടിയ സ്മാർട്ട് ഫോൺ എന്ന് എംഫോൺ 7sനെ വിശേഷിപ്പിക്കാം.
ഹൈബ്രിഡ് 4ജി - VoLTE ഡയൽ സിം സ്ലോട്ട്, മികച്ച ഡാറ്റ എൻക്രിപ്ഷൻ, അൾട്രാ ഫാസ്റ്റ് (0.1 s) അൺലോക്ക്, ഹെട്രോജീനിയസ് മൾട്ടി ടാസ്‌കിങ് എന്നി സവിഷേശതകളുള്ള എംഫോൺ 7s മാറ്റ് ആൻഡ് ഗ്ലോസി ഫിനിഷി ങ്ങിലുള്ള സ്മാർട്ട് റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ് ഗോൾഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് ലഭ്യമാണ്.
ഒക്ടോബർ 21ന് ബാംഗ്ലൂർ പാലസ് ഗ്രൗണ്ടിൽ (വൈറ്റ് പെറ്റൽസ്) നടക്കുന്ന ചടങ്ങിലാണ് എംഫോൺ 7s വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ ബിസിനസ് മേഖലയിലുള്ള നിരവധി പ്രമുഖരടങ്ങുന്ന ചടങ്ങിൽ ബോളിവുഡ് പിന്നണി ഗായികയും പെർഫോമറുമായ ശ്രദ്ധ പണ്ഡിറ്റ് ഒരുക്കുന്ന സംഗീത നിശ അടക്കം വർണ ശബളമായ പരിപാടികളാണ് അണിചേർത്ത്ള്ളത്. പ്രവേശനം സൗജന്യമാണ്.
മുൻ നിര സ്മാർട്ട് ഫോൺ ബ്രാൻഡുകളുടെ നിലവാരത്തിൽ അതിന്റെ നാലിലൊന്നു വിലയിൽ പുറത്തിറങ്ങുന്ന എംഫോൺ 7s ടെക് ലോകം വളരെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
Keywords: M Phone 7s, Smart Phone, Phone, Cellphone
COMMENTS