കൊച്ചി: ഉത്തരകൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ബ്രസീലും ജര്‍മനിയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ഇറാനും അണ്ടര്‍ 17 ല...
കൊച്ചി: ഉത്തരകൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ബ്രസീലും ജര്‍മനിയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ഇറാനും അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
കരുത്തരായ ബ്രസീലിനെ ആദ്യ പകുതിയില്‍ വിറപ്പിച്ചെങ്കിലും ഉത്തരകൊറിയയ്ക്ക് രണ്ടാം പകുതിയില്‍ നില തെറ്റി. ലിങ്കണും പൗളീഞ്ഞോയുമാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. നിരവധി സുവര്‍ണാവസരങ്ങള്‍ കിം ജോങ് ഇലിന്റെ നാട്ടിലെ കുട്ടികള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.
ഇറാനു മുന്നില്‍ കരുത്തരായ ജര്‍മനി അക്ഷരാര്‍ത്ഥത്തില്‍ തകരുകയും ചെയ്തു. യൂനസ് ഡെല്‍ഫിയുടെ ഇരട്ട ഗോള്‍ ഇറാന്റെ കരുത്തിനു തെളിവായി.
ആറാം മിനിറ്റില്‍ ഗോള്‍ നേടിയ യൂനസ് 42 ാം മിനിറ്റില്‍ അടുത്ത ഗോളും തൊടുത്തു. അലയാര്‍ സയ്ദ് (49), വാഹിദ് നാംദരി (75) എന്നിവരിലൂടെ ലീഡ് നാലായി ഉയര്‍ന്നപ്പോള്‍ ജര്‍മനി നിഷ്പ്രഭരായി മാറി.
COMMENTS