മലപ്പുറം: കാലിനു വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ തമിഴ്നാട് സ്വദേശിക്കു ചികിത്സ നിഷേധിച്ചതായി പരാതി. വെട്ടേറ്റു തൂങ്ങിയ കാല്പ്പാദവുമായി തിരു...
മലപ്പുറം: കാലിനു വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ തമിഴ്നാട് സ്വദേശിക്കു ചികിത്സ നിഷേധിച്ചതായി പരാതി. വെട്ടേറ്റു തൂങ്ങിയ കാല്പ്പാദവുമായി തിരുച്ചിറപ്പള്ളി അരിയലൂര്‍ സ്വദേശി രാജേന്ദ്രന് (36) ചികിത്സ തേടി അലഞ്ഞത് 350 കിലോമീറ്റര്‍.
ഞായറാഴ്ച രാത്രിയാണ് രാജേന്ദ്രനു വെട്ടേറ്റത്. രാജേന്ദ്രനും ബന്ധു കോടീശ്വരനും തമ്മില്‍ മദ്യപിച്ചു വാക്കേറ്റമായി. വഴക്കിനിടയില്‍ വെട്ടുകത്തി കൊണ്ട് രാജേന്ദ്രന്റെ കാലില്‍ കോടീശ്വരന് വെട്ടുകയായിരുന്നു. വെട്ടേറ്റു കാല്‍പ്പാദം ഒടുഞ്ഞുതൂങ്ങി.
രാജേന്ദ്രനെ ഉടന്‍ തന്നെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അരമണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തി.
കോഴിക്കോടോ കോട്ടയത്തോ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രാജേന്ദ്രനെ കൊണ്ടുപോകുകയായിരുന്നു.
രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി രാജേന്ദ്രനൊടൊപ്പമുണ്ടായിരുന്നവര് പറയുന്നു. പണം കെട്ടിവച്ചാല്‍ ചികിത്സിക്കാമെന്ന് അത്യാഹിത വിഭാഗത്തിലെ ഒരാള്‍ പറഞ്ഞെന്നും പണമില്ലാത്തതിനാല്‍ കോയമ്പത്തൂരേക്കു കൊണ്ടുവന്നെന്നും ബന്ധുക്കള്‍ പറയുന്നു.
Tags: Kerala, Medicalcolleges, Treatment, Tamilnadu

COMMENTS