ബറേലി: ഉത്തര്‍പ്രദേശില്‍ വീട്ടമ്മയെ അതിക്രമിച്ചു കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. സിബി ഗഞ്ച് മേഖലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്...
ബറേലി: ഉത്തര്‍പ്രദേശില്‍ വീട്ടമ്മയെ അതിക്രമിച്ചു കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. സിബി ഗഞ്ച് മേഖലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ബറേലിയിലെ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. റിങ്കു (20), സര്‍ജു(19) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ രണ്ടിനാണ് സംഭവം. നാലു കുട്ടികളുടെ അമ്മയായ വീട്ടമ്മയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമത്തെ ചെറുത്തുനിന്ന യുവതിയെ വടികൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ബോധരഹിതയായി വീണു. ഇരുവരും ചേര്‍ന്ന് വീട്ടമ്മയെ പാടത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.
തലയ്ക്കു മാരകമായി പരിക്കേറ്റ വീട്ടമ്മ അതിനൊടകം മരിച്ചിരുന്നു. മരിച്ചതിനു ശേഷവും യുവാക്കള്‍ പിന്മാറിയില്ല. മൃതദേഹത്തെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം വീട്ടമ്മയുടെ മൊബൈല്‍ ഫോണും കൈക്കലാക്കി യുവാക്കള്‍ സ്ഥലം വീട്ടു. യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഫോണ്‍ പിന്തുടര്‍ന്ന പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
Tags: Murder, Crime, Police, Utterpradesh, Rape
COMMENTS