അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്പ്രസ് കൂട്ടക്കൊല കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചവരില്‍ 11 പേര്‍ക...
അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്പ്രസ് കൂട്ടക്കൊല കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചവരില്‍ 11 പേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തമായി ശിക്ഷ കുറച്ചു. മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ കോടതി നിലനിര്‍ത്തുകയും ചെയ്തു.
ട്രെയിനില്‍ വെന്തുമരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും വിധിച്ചു.
കര്‍സേവകരായിരുന്നു ബോഗിയില്‍ കൂടുതലും ഉണ്ടായിരുന്നത്. സര്‍ക്കാരിനു ക്രമസമാധാനം ഉറപ്പുവരുത്താനിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
പ്രത്യേക കോടതി 31 പേരെ ശിക്ഷിക്കുകയും 63 പേരെ വെറുതേ വിടുകയും ചെയ്തിരുന്നു.
ഇതിനെതിരേയാണ് ശിക്ഷിക്കപ്പെട്ടവര്‍ അപ്പീല്‍ പോയത്. 1500 പേര്‍ക്കെതിരെയായിരുന്നു പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
ഇതില്‍ 94 പേരുടെ കേസിലാണ് 2011ല്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. ശേഷിച്ചവരുടെ വിചാരണ തുടരുകയാണ്.
COMMENTS