ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഉത്തര കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് നൈജര്‍ പരാജയപ്പെടുത്തി. 59 ാം മിനിറ്റി...
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഉത്തര കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് നൈജര്‍ പരാജയപ്പെടുത്തി.
59 ാം മിനിറ്റില്‍ സലിം അബ്ദുറഹിമാണ് നൈജറിന്റെ വിജയഗോള്‍ തൊടുത്തത്. മത്സരത്തിലെ ഏക ഗോളുമായി ഇത്.
ഗോവയില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗിനിയയെ ഇറാന്‍ പരാജയപ്പെടുത്തി.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. സയദ് (59), മുഹമ്മദ് ഷരീഫ് (70), സയിദ് കരിം (90) എന്നിവരാണ് ഇറാനുവേണ്ടി രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടിയത്. ഗിനിയയുടെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ ഫാഞ്ചെ ടൗറെ നേടി.
Keywords: North Korea, Football, Fifa Under 17 World Cup
COMMENTS