മഡ്ഗാവ്: റയാന് ബ്രസ്റ്ററിന്റെ ഹാട്രിക് ഗോളുകളുടെ മികവില്‍ അമേരിക്കയെ തകര്‍ത്ത് ഇംഗ് ളണ്ട് അണ്ടര്‍ 17 ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു...
മഡ്ഗാവ്: റയാന് ബ്രസ്റ്ററിന്റെ ഹാട്രിക് ഗോളുകളുടെ മികവില്‍ അമേരിക്കയെ തകര്‍ത്ത് ഇംഗ് ളണ്ട് അണ്ടര്‍ 17 ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.
ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇംഗഌണ്ടിന്റെ വിജയം. ഇംഗ് ളണ്ടിന് രണ്ടു ഗോളിന്റെ ലീഡ് ആദ്യ പകുതിയില്‍ കിട്ടിയത് ബ്രസ്റ്ററാണ്. അവസാന വിസിലിനു തൊട്ടുമുമ്പ് പെനാല്‍റ്റിയിലൂടെ റയാന് ബ്രസ്റ്റര് ഹാട്രിക് തികക്കുകയായിരുന്നു.
മോര്ഗന് ഗിബ്സ് വൈറ്റാണ് ഇംഗ് ളണ്ടിന്റെ നാലാം ഗോള്‍ നേടിയത്. അമേരിക്കയുടെ ആശ്വാസ ഗോള്‍ ക്യാപ്റ്റന്‍ ജോഷ് സര്‍ജന്റ് വകയായിരുന്നു. 72 ാം മിനിറ്റിലായിരുന്നു സര്‍ജന്റ് സര്‍ജന്റ് ഗോള്‍ നേടിയത്.
തോല്‍വി ഉറപ്പായ യുഎസ് ടീം ബോക്സില്‍ നടത്തിയ കൈയാങ്കളിയാണ് അവസാന നിമിഷ പെനാല്‍റ്റിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതിന്റെ പേരില്‍ അമേരിക്കന്‍ താരം സെര്‍ജിനോ ഡസ്റ്റിന് മാച്ചിംഗ് ഓഡര്‍ കിട്ടി പുറത്തു പോകേണ്ടിയും വന്നു.
ആക്രമണ ഫുട്ബോളിന്റെ അമ്പരപ്പിക്കുന്ന വേഗവുമായി ഇറങ്ങിയ ഇംഗ് ളീഷ് ടീമിനു മുന്നില്‍ അമേരിക്കന്‍ കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭരായിപ്പോയി.
Keywords: England, US, Football, Fifa Under 17 Football World Cup
COMMENTS