കോട്ടയം: സാഹിത്യ നിരൂപകനും ചലച്ചിത്ര നിരൂപകനുമായ, മഹാത്മഗാന്ധി സര്‍വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. വി.സി ഹാരിസ് (59) അന്ത...
കോട്ടയം: സാഹിത്യ നിരൂപകനും ചലച്ചിത്ര നിരൂപകനുമായ, മഹാത്മഗാന്ധി സര്‍വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. വി.സി ഹാരിസ് (59) അന്തരിച്ചു.
വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മലയാളത്തില്‍ ഉത്തരാധുനികതയെ കുറിച്ചുനടന്ന സംവാദങ്ങളില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മയ്യഴിയിലാണ് ജനനം. കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ നിന്ന് ഇംഗ്ളീഷില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫറൂക്ക് കോളേജിലും ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ചററായി ജോലി ചെയ്തിരുന്നു.
രണ്ടു മാസം മുന്‍പ് ഡോ. ഹാരിസിനെ സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ നിന്ന് പുറത്താക്കിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സര്‍വകലാശാല, സ്കൂള്‍ ഒഫ് ലെറ്റേഴ്സിന് അനുവദിച്ച പുതിയ ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും പ്രാരംഭ സര്‍വേക്കെത്തിയ സര്‍വകലാശാല ചീഫ് എന്‍ജിനീയറെ അപമാനിച്ചെന്നതായിരുന്നു അദ്ദേഹത്തിനു മേല്‍ ചുമത്തിയ കുറ്റം.
ചീഫ് എന്‍ജിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നായിരുന്നു സിന്‍ഡിക്കേറ്റ് വിശദീകരിച്ചത്.
എന്നാല്‍, പുറത്താക്കലിനെതിരെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. ഇതു വലിയ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ സ്കൂള്‍ ഒഫ് ലെറ്റേഴ്സിന്റെ വകുപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരിക്കെയാണ് അദ്ദേഹം അപകടത്തില്‍ പെട്ടതും ഇപ്പോള്‍ മരണത്തിനു കീഴടങ്ങിയതും.
Keywords: Dr. VC Harris, MG University, School of Letters
COMMENTS