കൊച്ചി : നടന്‍ ദിലീപിന് അഞ്ചാം തവണത്തെ ശ്രമത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം ...
കൊച്ചി : നടന്‍ ദിലീപിന് അഞ്ചാം തവണത്തെ ശ്രമത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള്‍ ജാമ്യം നല്കണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍.
ദിലീപ് നായകനായ രാമലീല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് നടന്‍ പുറത്തുവരുന്നത്.
വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമായി അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിന് അപേക്ഷിച്ചത്. നാലു തവണയും ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും ഇക്കുറി ജാമ്യം കിട്ടുമെന്നു പ്രതീക്ഷയിലായിരുന്നു ദിലീപ്.
ദിലീപ് വിഷയം ഇന്ന് പരിഗണിക്കുന്നതായി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് നടന്റെ കാര്യത്തില്‍ തീരുമാനമാവുമെന്ന് ഉറപ്പായത്.
ഇതേസമയം, ഈയാഴ്ച തന്ന കുറ്റപത്രം സമര്‍പ്പിക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. ദിലീപ് ജയിലിലായി 90 ദിവസം തികയുന്നതിനു മുന്‍പു തന്നെ കുറ്റപത്രം സമര്‍പ്പിക്കും. അതിനു മുന്‍പ് ജാമ്യം കിട്ടിയില്ലെങ്കില്‍ ദിലീപ് വിചാരണത്തടവുകാരനായി മാറുകയും ചെയ്യും.
COMMENTS