തിരുവനന്തപുരം: എഴുപതുകാരന്റെ ആറുമാസം പഴക്കമുള്ള മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപത്തെ വീട്ടിലാണ് ...
തിരുവനന്തപുരം: എഴുപതുകാരന്റെ ആറുമാസം പഴക്കമുള്ള മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപത്തെ വീട്ടിലാണ് ഡന്റല്‍ കോളേജിലെ നഴ്‌സിങ്ങ് ഓഫീസറായി വിരമിച്ച രാധാകൃഷ്ണന്റെ മൃതദേഹം കണ്ടത്.
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം രാധാകൃഷ്ണന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍ക്കാരും ബന്ധുക്കളുമായും വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.
കാസര്‍ഗോഡുള്ള മകള്‍ ഞായറാഴ്ച നാട്ടിലെത്തിയപ്പോള്‍ അച്ഛനെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ ഏപ്രില്‍ മാസത്തെ പത്രമുണ്ടായിരുന്നു. കലണ്ടറിലും ഏപ്രില്‍ മാസമായിരുന്നു. അതിനാലാണ് ഏപ്രിലിലാണ് മരിച്ചതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഹൃദയാഘാതമോ മറ്റ് അസുഖങ്ങളോ ആണ് മരണത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Tags: Deadbody, Thiruvananthapuram

COMMENTS