തിരുവനന്തപുരം: കേരളത്തെ കീഴ്‌പ്പെടുത്തും എന്ന വാശിയോടെയാണ് ബിജെപി യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ജാഥ നാടിനെത...
ജനരക്ഷായാത്രയുടെ മറവില്‍ ബിജെപി രാജ്യത്തുടനീളം സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇടതുമുന്നണി നയിക്കുന്ന ജനജാഗ്രതാ യാത്രയുടെ തെക്കന്‍ മേഖലയിലെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു പിണറായി.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരാണ് കമ്മിഷനെ നിയമിച്ചത്. കമ്മിഷന്‍ സമയമെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി. ഇനി നിയമനടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് പിണറായി പറഞ്ഞു.
Tags: PinarayiVijayan, Kerala, BJP, CPM, Politics
COMMENTS