ബാഴ്സലോണ: തങ്ങള്‍ സ്വതന്ത്ര രാജ്യമായിക്കഴിഞ്ഞെങ്കിലും സ്പെയിനുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യ പ്രഖ്യാപനം നീട്ടിവയ്ക്കാന്‍ കാറ...
ബാഴ്സലോണ: തങ്ങള്‍ സ്വതന്ത്ര രാജ്യമായിക്കഴിഞ്ഞെങ്കിലും സ്പെയിനുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യ പ്രഖ്യാപനം നീട്ടിവയ്ക്കാന്‍ കാറ്റലോണിയയുടെ സ്വയം പ്രഖ്യാപിത പ്രസിഡന്റ് കാര്‍ലെസ് പുഡിമോണ്ട് പാര്‍ലമെന്റിനോട് അഭ്യര്‍ഥിച്ചു.
സ്വതന്ത്ര രാഷ്ട്രമെന്ന കാറ്റലോണിയയുടെ ആവശ്യം സ്പെയിനും യൂറോപ്യന്‍ യൂണിയനും നിരാകരിച്ചിരിക്കെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
കറ്റാലന്‍ ജനതയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അധികാരമുണ്ടെന്ന് ഈ മാസം ഒന്നിനു നടന്ന
ഹിതപരിശോധനാ ഫലം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് സ്പെയിനിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അംഗീകാരം ആവശ്യമില്ലെന്നുമാണ് പുഡിമോണ്ട് പറയുന്നത്.
എന്തുവന്നാലും സ്വാതന്ത്ര്യ നീക്കത്തില്‍നിന്നു പിന്നോട്ടില്ല. 20 ലക്ഷം വരുന്ന കറ്റാലന്‍ ജനതയ്ക്കു സ്വാതന്ത്ര്യത്തോടും സമാധാനത്തോടെയും ജീവിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വിഭജനത്തെ ശക്തമായി തന്നെ നേരിടാനാണ് സ്പെയിന്റെ തീരുമാനം. വിമാനത്താവളങ്ങളുടെയും പ്രധാനകേന്ദ്രങ്ങളുടെയും നിയന്ത്രണം സ്പെയിന് വിട്ടുകൊടുത്തിട്ടില്ല. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനോടും ആവശ്യപ്പെട്ടിരിക്കുകയാണ്.
സ്പെയ്നിലെ സ്വയംഭരണ മേഖലയാണ് കാറ്റലോണിയ. ബാഴ്സലോണയാണ് തലസ്ഥാനം . മാഡ്രിഡ് കഴിഞ്ഞാല്‍ സ്പെയ്നിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ബാഴ്സലോണ.
ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ എന്നിവയാണ് കാറ്റലോണിയയിലെ പ്രവിശ്യകള്‍. ഫ്രാന്‍സും അന്ഡോറയുമാണ് കാറ്റലോണിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. മെഡിറ്ററേനിയന്‍ കടലാണ് കാറ്റലോണിയയുടെ കിഴക്കുള്ളത്.
സ്പെയിനിലെ സാമ്പത്തികമായി ഏറ്റവും മുന്നില്‍ നില്ക്കുന്ന മേഖലയാണ് കാറ്റലോണിയ. മിക്കവാറും എല്ലാ വ്യവസായ ശാലകളും ഇവിടെയാണ്. അതിനാല്‍ തന്നെ കാറ്റലോണിയ വിട്ടുപോകുന്നത് സ്പെയിനെ സാമ്പത്തികമായി തകര്‍ക്കും. ഇതാണ് സ്വാതന്ത്ര്യത്തെ സ്പെയിന് എതിര്‍ക്കാന്‍ പ്രധാന കാരണം.
Keywords: Catalonia, Spain, European Union
COMMENTS