കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 86 ദിവസത്തെ റിമാന്‍ഡിനു ശേഷം പുറത്തിറങ്ങിയ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നിയമവഴി തേടി പൊല...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 86 ദിവസത്തെ റിമാന്‍ഡിനു ശേഷം പുറത്തിറങ്ങിയ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നിയമവഴി തേടി പൊലീസ്. ഇതിനുള്ള സാധ്യത സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി.
ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്കാന് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
സ്പെഷ്യല്‍ പ്രോസ്ക്യൂട്ടര്ക്ക് വിധിപ്പകര്‍പ്പു കൈമാറി. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ജാമ്യം റദ്ദാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ ഏഴാം പ്രതി നടന് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയതായി പൊലീസിനെ ഉദ്ധരിച്ച് പ്രമുഖ മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏഴാം പ്രതി ചാര്‍ളിയാണ് ദിലീപിന്റെ പങ്കാളിത്തത്തെ സംബന്ധിച്ച് പൊലീസിനു മൊഴി നല്‍കിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് തന്നോടു പറഞ്ഞതായി ചാര്‍ളി പൊലീസിനു മൊഴി നല്കി.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ക്വട്ടേഷന്‍ തുക ഒന്നരക്കോടി രൂപയാണെന്നും പള്‍സര്‍ സുനി തന്നോടു പറഞ്ഞതായാണ് ചാര്‍ളിയുടെ മൊഴി.
നടിയെ ആക്രമിച്ച ശേഷം കേരളം വിട്ട പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണ് ചാര്‍ളി. കേസില്‍ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം.
Tags: Dileep, Police, Actress, Abduction, Crime, Molestation

COMMENTS