മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനോട് അസഹിഷ്ണുതയോടെ നടനും ജനപ്രതിനിധിയുമായ ഇന്നസെന്റിന്റെ മറുപടി. അങ്കമാലിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരി...
ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ചോദ്യത്തിനോടുള്ള അസംതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് തനിക്കു വേണോ എന്ന മറുചോദ്യമായിരുന്നു നടന്റെ മറുപടി.
ഈ ചോദ്യം ചോദിക്കാന്‍ മറ്റു വേദികള്‍ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ ചോദിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണത്തിന് അതു പറയാന്‍ വേറെ ആളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്, തീരെ ഗതിമുട്ടുമ്പോള്‍ എന്റെ അടുത്തേക്കു വരൂ, ഞാന്‍ തരാം എന്നും ഇന്നസെന്റ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ എംപി കൂടിയായ ഇന്നസെന്റിന്റെ നടപടി വ്യാപക വിമര്‍ശനത്തിനു കാരണമായിരുന്നു.
Tags: Dileep, Innocent, Mollywood, Kerala, Actor, AMMA
COMMENTS