പത്തുമാസമായ കുഞ്ഞ് കരഞ്ഞതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വീല്‍ ചെയറിലായ അമ്മായി അമ്മയെ മരുമകള്‍ അടിച്ചു ബോധം കെടുത്ത ശേഷം കടുകെണ്ണ ദ...
പത്തുമാസമായ കുഞ്ഞ് കരഞ്ഞതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വീല്‍ ചെയറിലായ അമ്മായി അമ്മയെ മരുമകള്‍ അടിച്ചു ബോധം കെടുത്ത ശേഷം കടുകെണ്ണ ദേഹത്തൊഴിച്ചു കത്തിച്ചു.
ഡല്‍ഹിയിലെ മണ്ഡാവാലിയിലാണ് സംഭവം. 62 കാരിയായ സ്വര്‍ണ ദേവിക്കാണ് ദാരുണ അന്ത്യം. 29കാരിയായ മരുമകള്‍ കാഞ്ചന്‍ കപൂറാണ് പ്രതി.
കാഞ്ചന്റെ കുഞ്ഞിന്റെ കരച്ചില്‍ അസഹ്യമായപ്പോള്‍ അതിനെ ശ്രദ്ധിക്കാനും പാലു കൊടുക്കാനും അമ്മായി അമ്മ പറഞ്ഞു. ഇതു മരുമകള്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്നു വഴക്കായി. വഴക്കിനിടെ കാഞ്ചന്‍ ഒരു വടിയെടുത്ത് അമ്മായി അമ്മയെ അടിച്ചു. അടി തലയിലാണ് കൊണ്ടത്. ഇതോടെ, സ്വര്‍ണ ദേവി അബോധാവസ്ഥയിലാവുകയും മൂക്കില്‍ നിന്നു രക്തമൊഴുകാന്‍ തുടങ്ങുകയും ചെയ്തു.
അമ്മായി അമ്മ മരിക്കാന്‍ പോവുകയാണെന്നു ഭയന്ന് കാഞ്ചന്‍ കടുകെണ്ണയെടുത്ത് അമ്മായി അമ്മയുടെ ദോഹത്തുകൂടി ഒഴിച്ചു വസ്ത്രത്തില്‍ തീയും കൊടുത്തു. തീ കത്തിപ്പടര്‍ന്നതോടെ, കാഞ്ചന്‍ കുഞ്ഞിനെയുമെടുത്ത് താഴത്തെ നിലയിലേക്കു പോയി മുറിയടച്ചിരുന്നു.
തീ പടരുന്നതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സ്വര്‍ണ ദേവി മരിച്ചിരുന്നു. സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാഞ്ചന്‍ സത്യം പറഞ്ഞത്. കാര്യങ്ങള്‍ പൊലീസിനോടു പറഞ്ഞശേഷം അവര്‍ ബോധം കെട്ടു വീഴുകയും ചെയ്തു.
അമ്മയി അമ്മ അടികൊണ്ടു മിരിച്ചുപോവുമെന്നു കരുതിയാണ് തീകൊടുത്തത്രേ. കള്ളന്മാര്‍ വീട്ടില്‍ കയറി കൊന്നതെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. പക്ഷേ, പൊലീസ് ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെ കാഞ്ചനു പിടിച്ചുനില്ക്കാനായില്ല.
COMMENTS