ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ടാവലിയില് ഭര്‍ത്താവിന്റെ അമ്മയെ മരുമകള്‍ വിറകുകൊണ്ട് അടിച്ചു കൊന്നു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. അറു...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ടാവലിയില് ഭര്‍ത്താവിന്റെ അമ്മയെ മരുമകള്‍ വിറകുകൊണ്ട് അടിച്ചു കൊന്നു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
അറുപത്തിരണ്ടുകാരിയായ സ്വര്‍ണ്ണയെ മരുമകള്‍ കാഞ്ചന് കപൂറാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്നു വരുത്താന്‍ മൃതദേഹം കത്തിച്ചു. എന്നാല്‍, കാലിനു മാത്രമാണ് തീ പിടിച്ചത്.
ഇരുനിലകളുള്ള ഫ്ളാറ്റിന്റെ മുകള്‍നിലയില്‍ കാഞ്ചനും ഭര്‍ത്താവ് സുമിതും താഴത്തെനിലയില്‍ സ്വര്ണ്ണയുമാണ് താമസിച്ചിരുന്നത്. സ്വര്‍ണ്ണയും കാഞ്ചനും തമ്മില്‍ വഴക്ക് പതിവായിരുന്നു.
സുമിത് ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടു. ഭാര്യയുടെ സംസാരത്തില്‍ സംശയം തോന്നിയ സുമിത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Tags: Delhi, Police, Crime, Murder, Arrest

COMMENTS