തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെതിരെ പരാമര്‍ശമുണ്ടെന്നു സൂചന. ചൊവ്വാഴ്ച ഉച്ച കഴി...
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെതിരെ പരാമര്‍ശമുണ്ടെന്നു സൂചന. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സോളാര്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.
സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടിനു നാലു ഭാഗങ്ങളുണ്ട്. അവയില്‍ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം സ്ഥാപിക്കാന്‍ സോളാര്‍ ഇടപാടുകാര്‍ക്കു സാധിച്ചു. സോളാര്‍ തട്ടിപ്പിന് ആളുകളെ സമീപിച്ചത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
സോളാര്‍ കേസ് അന്വേഷിച്ചവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൂര്‍ണ്ണമായ വിവരങ്ങള്‍ കണ്ടെത്താന്‍ ആദ്യം അന്വേഷിച്ച സംഘത്തിനു സാധിച്ചില്ല. അന്വേഷണസംഘത്തിന്റെ വീഴ്ചയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Tags: SolarCommission, Kerala, OommenChady, PinarayiVijayan, ChiefMinister

COMMENTS