തിരുവനന്തപുരം: മഴ ശമനമില്ലാതെ തുടരുന്നതിനാൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. ...
തിരുവനന്തപുരം: മഴ ശമനമില്ലാതെ തുടരുന്നതിനാൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
എല്ലാ സർവകലാശാലകളും നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
മലയോര മേഖലകളിൽ രാത്രിയാത്ര അതീവ ജാഗ്രതയിൽ ആയിരിക്കണമെന്നു അധികൃതർ നിർദ്ദേശം നല്കി.
മിക്ക ചെറു അണക്കെട്ടുകളും നിറഞ്ഞതിനാൽ തുറന്നു വിടാൻ തുടങ്ങിയിട്ടുണ്ട്.
COMMENTS