മംഗലശ്ശേരി നീലകണ്ഠന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളാണ് മോഹന്‍ലാലും രഞ്ജിത്തും. രഞ്ജിത്തിന്റെ തൂലികയില്‍ പിറ...
മംഗലശ്ശേരി നീലകണ്ഠന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളാണ് മോഹന്‍ലാലും രഞ്ജിത്തും. രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന കഥാപാത്രത്തെ മജ്ജയും മാംസവും നല്‍കി ലാല്‍ അനശ്വരമാക്കി. എന്നാല്‍, രഞ്ജിത്തിന്റെ ഇഷ്ട നടന്‍ ആരാണ്? അതു മമ്മൂട്ടിയാണെന്ന് പലവട്ടം രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ മോഹലാലിന്റെ മുഖത്തുനോക്കി തന്നെ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടിക്കിടെയാണ് രഞ്ജിത്തിന്റെ തുറന്നു പറച്ചില്‍.
തന്നെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടമെന്നായിരുന്നു ലാലിന്റെ ചോദ്യം. മമ്മൂട്ടിയെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. മോഹന്‍ലാല്‍ അഭിനയിച്ച ഇഷ്ട ചിത്രം ഇരുവര്‍ ആണെന്ന മറുപടിയും രഞ്ജിത്ത് നല്‍കി.
കയ്യൊപ്പ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പുത്തന്‍പണം എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രങ്ങള്‍.
Tags: Renjith, Mammootty, Mohanlal, Malayalam, Actor

COMMENTS