സച്ചാ സിംഗ് ചണ്ഡീഗഢ് : മകളുടെ സഹപാഠിയായ വനിതാപൊലീസുകാരിയെ എട്ടു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ച ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബി...
സച്ചാ സിംഗ്
ചണ്ഡീഗഢ് : മകളുടെ സഹപാഠിയായ വനിതാപൊലീസുകാരിയെ എട്ടു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ച ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബിലെ മുന്‍ കൃഷിമന്ത്രിയുമായ സച്ചാ സിംഗിനെതിരെ പൊലീസ് കേസെടുത്തു.
തന്നെ സച്ചാ സിംഗ് പീഡിപ്പിക്കുന്നതിന്റെ ഇരുപതു മിനിറ്റു വരുന്ന വീഡിയോയും യുവതി പൊലീസിനു കൈമാറി.
പ്രാഥമികാന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴന്പുണ്ടെന്നു വ്യക്തമായതോടെ സച്ചാ സിംഗിനെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദ്ദേശിക്കുകയായിരുന്നു.
പഞ്ചാബ് പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇദ്ദേഹം സര്‍വീസിലിരിക്കെ മരിച്ചു. തുടര്‍ന്ന് ആശ്രിതനിയമനം ആവശ്യപ്പെട്ട് യുവതി മന്ത്രിയെ സമീപിച്ചു. രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് യുവതി.
പക്ഷേ, അവസരം മുതലെടുത്ത് മന്ത്രി തന്നെ പീഡിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ മകളുടെ സഹപാഠിയാണ് താനെന്ന പരിഗണ പോലും മന്ത്രി നല്‍കിയില്ല. മന്ത്രിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഗൂണ്ടാ സംഘങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിമുഴക്കി.
തുടര്‍ന്ന് ഗതികെട്ട് മന്ത്രിക്കു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ, തന്റെ പേരിലുള്ള ഭൂമി ഭീഷണിപ്പെടുത്തി വില്‍പ്പിച്ച് ഇതില്‍ നിന്ന് 30 ലക്ഷം രൂപ സച്ചാ സിംഗ് തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.
പഞ്ചാബില്‍ ഗുര്‍ദാസ്പുര്‍ ലോക്സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കവേയാണ് പഞ്ചാബ് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാന്‍ പോന്ന ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എതിരാളികള്‍ തനിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണമാണ് ഇതെന്നാണ് സച്ചാ സിംഗ് പറയുന്നത്. ബിജെപിയുടെ ലോക് സഭാംഗമായിരുന്ന വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുനില്‍ ത്ധാക്കറെ കോണ്‍ഗ്രസ് രംഗത്തിറക്കുകയും ആം ആദ്മി പാര്‍ട്ടി ശക്തമായി രംഗത്തുവരികയുടെ ചെയ്തതോടെ ത്രികോണ മത്സരമാണ് നടക്കുന്നത്.
Keywords: Sex, Rape, Crime, Sucha Singh, Punchab
COMMENTS