കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ ചെയ്യുന്നതിനു സഹായമൊരുക്കിക്കൊടുത്ത എആര്‍ ക്യാമ്പിലെ പൊ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ ചെയ്യുന്നതിനു സഹായമൊരുക്കിക്കൊടുത്ത എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അജീഷ് അറസ്റ്റില്‍. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കളമശേരി എആര്‍ ക്യാമ്പിലെ സിപിഒ അജീഷിനെ കേസില്‍ പതിനാലാം പ്രതിയാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭത്തില്‍ നടന്‍ ദിലീപിനു പങ്കുണ്ടെന്ന് ആദ്യമായി സുനി വെളിപ്പെടുത്തിയത് അജീഷിനോടായിരുന്നു. അജീഷുമായി സൗഹൃദത്തിലായ സുനി, പിന്നീട് അജീഷിനെക്കൊണ്ട് ദിലീപിനെ വിളിപ്പിച്ചു. പിന്നീട് അജീഷിന്റെ ഫോണുപയോഗിച്ച് സുനി പുറത്തേയ്ക്കു വിളിക്കുകയും ചെയ്തു.
സുനിക്ക് അജീഷ് കാവല്‍ നിന്ന വേളയിലാണ് ഇതുണ്ടായത്. മാര്‍ച്ച് ആറിനാണ് സുനില്‍ കുമാര്‍ അജീഷിനോട് ദിലീപിന്റെ പങ്കിനെക്കുറിച്ചു പറയുന്നത്.
ഇതിനു ശേഷം കാവ്യാമാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലേക്ക് മൂന്നുവട്ടം അജീഷ് ഫോണ്‍ ചെയ്തു. ഇതിന്റെ ശബ്ദരേഖയും പിന്നീട് പൊലീസിനു കിട്ടി.
ഇതു കഴിഞ്ഞ് സുനിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അജീഷ് ശ്രമിച്ചതും ഇയാള്‍ക്കു വിനയായി മാറുകയായിരുന്നു.
Keywords: Pulsar Suni, Ajeesh, Police, Crime, CPO, Dileep
COMMENTS