കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ് കഴിഞ്ഞ് പാർക്കിംഗ് ബേയിലേക്കു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഓടയിൽ വീണു. യാത്രക്കാർ സുരക...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ് കഴിഞ്ഞ് പാർക്കിംഗ് ബേയിലേക്കു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഓടയിൽ വീണു. യാത്രക്കാർ സുരക്ഷിതരാണ്.
ഇന്നു വെളുപ്പിന് 2.45നാണ് സംഭവം. അബുദാബിയിൽ നിന്നു വന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
കനത്ത മഴയാണ് അപകട കാരണമായത്. വിമാനത്തിന്റെ രണ്ട് എൻജിനുകളും നിലത്തു മുട്ടുകയും ചെയ്തു.
യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. പിൻവാതിലും ലഗേജ് സൂക്ഷിക്കുന്ന ഭാഗത്തെ വാതിലും തു റക്കാനാവാതെ വന്നതിനെ തുടർന്ന് ലഗേജ് ഇല്ലാതെയാണ് മിക്ക യാത്രക്കാരും മടങ്ങിയത്.
ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

COMMENTS