കൊച്ചി: ദിലീപ് നായകനാവുന്ന രാമലീല എന്ന ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകള്ക്കെല്ലാം പൊലീസ് സംരക്ഷണം നല്‍കണമെന്ന നിര്‍മാതാവിന്റെ ഹര്‍ജി ഹ...
കൊച്ചി: ദിലീപ് നായകനാവുന്ന രാമലീല എന്ന ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകള്ക്കെല്ലാം പൊലീസ് സംരക്ഷണം നല്‍കണമെന്ന നിര്‍മാതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
നിര്‍മാതാവ് ടോമിച്ചന് മുളകുപാടമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നു കാട്ടിയായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്.
ചിത്രം റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ ആക്രമിക്കപ്പെടുമെന്ന് ഉടമകള്‍ക്കു ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് സംരക്ഷണം തേടി ടോമിച്ചന് കോടതിയിലെത്തിയത്.
ചിത്രം ഈ മാസം 28ന് റിലീസ് ചെയ്യുമെന്ന് ടോമിച്ചന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
സിനിമ പ്രദര്‍ശനത്തിനു തയ്യറായ സമയത്താണ് നായകന് ദിലീപ് അറസ്റ്റിലായത്. ഇതോടെ റിലീസിംഗ് മുടങ്ങി. 14 കോടിയിലധികം രൂപ ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കിക്കഴിഞ്ഞു.
ദിലീപ് അറസ്റ്റിലായി രണ്ടു മാസമായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും കേസവസാനിക്കുന്നതു വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കുമെന്നും അതിനാലാണ് കോടതിയുടെ സഹായം തേടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ചിത്രമെന്ന പേരില്‍ രാമലീലയെ കൈയൊഴിയരുതെന്ന് സംവിധായകനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സിനിമ റിലീസ് ചടെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ നിറയ്ക്കുക എന്നത് പ്രായോഗികമല്ലെന്നു കണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.
Keywords: Dileep, Ramaleela, Tomichan Mulakuppadam
COMMENTS