കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു നാലാം വട്ടവും ജാമ്യം നിഷേധിച്ചപ്പോള്‍ കൂട്ടുകാരനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു നാലാം വട്ടവും ജാമ്യം നിഷേധിച്ചപ്പോള്‍ കൂട്ടുകാരനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയുന്നത് ചൊവ്വാഴ്ചയിലേക്കു മാറ്റി.
സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നതെന്നാണ് കോടതി അറിയിച്ചത്.
ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയായിരുന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കാനും നാദിര്‍ഷയോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇന്നലെ ഹാജരാവുകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയുമായിരുന്നു.
ഇന്നലെ നാലര മണിക്കൂറോളമാണ് നാദിര്‍ഷായെ ചോദ്യം ചെയ്തത്. താനും ദിലീപും നിരപരാധികളാണെന്നും പൊലീസിന്റെ ഭാഗത്തു നിന്ന് ഭീഷണിയില്ലെന്നും നാദിര്‍ഷാ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തന്നെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷാ പറഞ്ഞിരുന്നു.
COMMENTS