പൊന്‍കുന്നം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉള്‍പ്പെടെ നേതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണ...
പൊന്‍കുന്നം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉള്‍പ്പെടെ നേതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സിപിഎം എലിക്കുളം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് ഓടിയെത്തിയത് എല്ലാവര്ക്കും കൗതുകവും ഒപ്പം ബിജെപി നേതാക്കള്‍ക്ക് അമ്പരപ്പുമായി.
പൊന്‍കുന്നത്തെ സ്വീകരണം കഴിഞ്ഞ് പള്ളിക്കത്തോട്ടിലേക്കു പോകുന്നതിനിടെ കൂരാലിയില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ സ്വീകരണമുണ്ടായിരുന്നു. ഇതിനായി മന്ത്രി ഇവിടെ ഇറങ്ങിയപ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എസ്.ഷാജി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നില്ക്കുന്നതുകണ്ട് സിപിഎം ഓഫീസിനു മുന്നില്‍ നില്‍ക്കുന്നത് മന്ത്രി കണ്ടു. ഉടനെ ബിജെപിക്കാരെ വിട്ട് മന്ത്രി സിപിഎം ഓഫീസിലേക്ക് ഓടിയെത്തി.
കണ്ണന്താനം കാഞ്ഞിരപ്പള്ളി എം.എല്‍.എ.ആയിരുന്നപ്പോള്‍ എലിക്കുളത്ത് പാര്‍ട്ടി കാര്യങ്ങള്‍ നോക്കിയിരുന്നത് ഷാജിയായിരുന്നു. ഷാജിയെ കെട്ടിപ്പിടിച്ച് കണ്ണന്താനം പാര്‍ട്ടി ഓഫീസില്‍ കയറി. അവിടെയുണ്ടായിരുന്ന എല്ലാവരോടും കുശലം പറഞ്ഞാണ് മടങ്ങിയത്.
കുമ്മനം രാജശേഖരനും ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരിയുമൊക്കെ ഈ കാഴ്ച കണ്ട് അമ്പരന്നു നിന്നു.
COMMENTS