തിരുവനന്തപുരം: വിജയദശമി ദിനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിനു കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ച് അക്ഷരലോകത്തേയ്ക്കു കടന്നു. സംസ്ഥാനമെമ്പാടും...
തിരുവനന്തപുരം: വിജയദശമി ദിനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിനു കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ച് അക്ഷരലോകത്തേയ്ക്കു കടന്നു.
സംസ്ഥാനമെമ്പാടും ക്ഷേത്രങ്ങളിലും പൊതു കേന്ദ്രങ്ങളിലുമായി ആയിരക്കണക്കിനു വേദികളിലാണ് ഗുരുനാഥന്മാര്‍ കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നത്.
രാജ്യത്തെ സുപ്രധാന സരസ്വതീ ക്ഷേത്രമായ കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലാണ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. ഇവിടെ ആയിരങ്ങളാണ് കുട്ടികളെ എഴുത്തിനിരുത്താനെത്തിയത്.
തിരൂര്‍ തുഞ്ചന്‍പറന്പിലും കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിജയ ദശമിക്ക് വന്‍ തിരക്ക് അനുഭവപ്പെട്ടു.
തിരുവനന്തപുരത്ത് ഐരാണിമുട്ടം തുഞ്ചന്‍ പറമ്പിലും
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലും കരിക്കകം ദേവീക്ഷേത്രത്തിലും എഴുത്തിനിരുത്താന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
Lakhs of babies have entered the world of the first letter on the occasion of the Vijayadashmi day. Most of the ceremonies were held at Kollur Mookambika Devi Temple, the important saraswati temple of the country.
Keywords: babies have, world , first letter, occasion , Vijayadashmi day, literally illuminate, temples, Kollur Mookambika Devi Temple, saraswati temple , Tirur, Kottayam Panachikad, South Mookambika temple, Attukal Bhagavathi temple , Karikakam Dev, Thiruvananthapuram.
COMMENTS