കോഴിക്കോട് : കുറ്റിപ്പുറത്ത് ലോഡ്ജില്‍ വച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചത്, ഭര്‍ത്താവ് രണ്ടാം വിവാഹത്തിനു തയ്യാറെടുത്തതി...
കോഴിക്കോട് : കുറ്റിപ്പുറത്ത് ലോഡ്ജില്‍ വച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചത്, ഭര്‍ത്താവ് രണ്ടാം വിവാഹത്തിനു തയ്യാറെടുത്തതിലെ പ്രതികാരം തന്നെ.
ഗള്‍ഫില്‍ ജോലിക്കായി തിരെകെ പോകാനിരുന്നതിന്റെ തലേന്നാണ് സംഭവമുണ്ടായത്.
പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് (27) മൊബൈല്‍ ഫോണില്‍ വഴിതെറ്റി വന്ന കോളില്‍ നിന്നാണ് പെരുമ്പാവൂരുകാരിയായ ഹയറുന്നിസ (30) യുമായി പ്രണയത്തിലായത്.
ഹയറുന്നിസയുടെ ആദ്യ ഭര്‍ത്താവ് കുറ്റിപ്പുറം നിവാസിയാണ്. ഇയാളുടെ ദുര്‍നടപ്പില്‍ സഹികെട്ട് ബന്ധം ഒഴിയുകയായിരുന്നുവെന്നും പിന്നീടാണ് അവിചാരിതമായി ഇര്‍ഷാദുമായി പ്രണയത്തിലായതും രഹസ്യമായി വിവാഹിതരായതുമെന്ന് ഹയറുന്നിസ പറയുന്നു.
ഇര്‍ഷാദിനെ വേറൊരു വിവാഹത്തിനു വീട്ടുകാര്‍ പ്രേരിപ്പിച്ചു. ഇതനുസരിച്ചു പെണ്ണുകണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഇര്‍ഷാദും ഹയറുന്നിസയും ഇവിടെ സംഗമിച്ചിരുന്നു. അപ്പോഴും വിവാഹതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇര്‍ഷാദ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ജനനേന്ദ്രിയം തന്നെ മുറിച്ചെടുക്കാന്‍ ഹയറുന്നിസ തീരുമാനിച്ചത്.
ഇതനുസരിച്ച് വീണ്ടും കാണമെന്ന് ഹയറുന്നിസ ആവശ്യപ്പെട്ടു. ഇരുവരും കഴിഞ്ഞ ദിവസം വീണ്ടും ഇവിടെ മുറിയെടുത്തു. തിരുവനന്തപുരത്ത് സന്യാസിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച വാര്‍ത്തയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഇര്‍ഷാദിനെയും ഒരു പാഠം പഠിപ്പിക്കാന്‍ ഹയറുന്നിസ തീരുമാനിക്കുകയായിരുന്നു. ഇതിനായി കത്തിയും കരുതിയിരുന്നു.
വിവാഹത്തില്‍ നിന്ന് പിന്മാറാന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇര്‍ഷാദ് പിന്മാറാതെ വന്നതോടെ ഹയറുന്നിസ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചെടുക്കാന്‍ നോക്കുകയായിരുന്നു. 70 ശതമാനത്തോളം ജനനേന്ദ്രിയം മുറിഞ്ഞു. മുറിയിലാകെ ചോര പടര്‍ന്നപ്പോള്‍ ഹയറുന്നിസയ്ക്കു ഭയവും സങ്കടവുമായി. തുടര്‍ന്ന് ഓടി അടുത്തുള്ള ട്രാവല്‍സിലെത്തി വണ്ടി വിളിച്ച് വലാഞ്ചേരിയിലെ ആശുപത്രിയില്‍ ഇര്‍ഷാദിനെ എത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വാമിയുടെ കേസിലെന്നപോലെ, താന്‍ ജനനേന്ദ്രിയം സ്വയം മുറിക്കുകയായിരുന്നുവെന്നാണ് ഇര്‍ഷാദ് ഡോക്ടര്‍മാരോടു പറഞ്ഞത്. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി അവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി വിവരങ്ങള്‍ ആരാഞ്ഞ ശേഷം ഹയറുന്നിസയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് ഹയറുന്നിസ.
പരിക്ക് ഗുരുതരമായതിനാല്‍ ഇന്നു രാവിലെ ഇര്‍ഷാദിനെ കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
COMMENTS