കോട്ടയം: ആര്‍ക്കൊപ്പം തുഴയണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി. മുന്നണി പ്രവേശനം സംബന്ധിച്ച ചോ...
രാഷ്ട്രീയത്തില്‍ നന്നായി തുഴയാന്‍ അറിയാം. കേരള കോണ്‍ഗ്രസിന് ആരോടും പിണക്കവും ്അമിത സ്‌നേഹവും ഇല്ല.
കേരള കോണ്‍ഗ്രസിനു മുന്നണികളുടെ ക്ഷണത്തിന്റെ അഭാവമില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതു മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക യോഗം ചേര്‍ന്ന് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി.
Tags: KMMani, KeralaCongress, Kerala, Politics
COMMENTS