കൊച്ചി: രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഈമാസം ആറിന് അച്ഛനു ബലിയിടാനായി വീട്ടിലെത്താന്‍ കോടതി അനുമതി നല്കി. ഭാര്യ ക...
കൊച്ചി: രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഈമാസം ആറിന് അച്ഛനു ബലിയിടാനായി വീട്ടിലെത്താന്‍ കോടതി അനുമതി നല്കി. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഇന്ന് ദിലീപിനെ ജയിലിലെത്തി കാണുകയും ചെയ്തു.
പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് മാനുഷിക പരിഗണന വച്ച് ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി നല്‍കിയത്.
സെപ്റ്റംബര്‍ ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധദിനം. ആലുവാ മണപ്പുറത്തും വീട്ടിലുമാണ് ചടങ്ങുകള്‍. ബുധനാഴ്ച രാവിവെ ഏഴു മുതല്‍ 11 വരെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
എവിടെയായിരുന്നാലും അച്ഛനു ബലിയിടുന്നത് മുടക്കാറില്ലെന്നും അതിനാല്‍ ഇക്കുറിയും അതിന് അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭ്യര്‍ത്ഥന. എന്നാല്‍, കഴിഞ്ഞ വര്‍ഷം തൃശൂരില്‍ ഉണ്ടായിരുന്നിട്ടും ദിലീപ് ബലിയിടാന്‍ പോയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരം ഉള്‍പ്പെടെ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍ പുറത്തുവിടുന്നതിനെ ശക്തമായി എതിര്‍ത്തു.
പക്ഷേ, പ്രോസിക്യൂഷന്റെ എതിര്‍പ്പ് കോടതി തള്ളിക്കളയുകയായിരുന്നു. പുറത്തു പോകുന്ന ദിലീപിന് ശക്തമായ സുരക്ഷ നല്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീട്ടില്‍ പോകുന്നതിനു കോടതി അനുമതി നല്കിയതിനു പിന്നാലെ, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കാവ്യയുടെ അച്ഛന്‍ മാധവനും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു.
ആലുവ സബ് ജയിലില്‍ വൈകിട്ട് നാലു മണിക്കായിരുന്നു ഇവര്‍ എത്തിയത്. സുഹൃത്ത് നാദിര്‍ഷയും ഇവര്‍ക്കൊപ്പമെത്തിയിരുന്നു.
അറസ്റ്റിന് ശേഷം ആദ്യമാണ് മകളെയും ഭാര്യയെയും ദിലീപ് കാണുന്നത്. ഇരുവരും ജയിലിലേക്കു വരേണ്ടെന്ന കര്‍ശന നിലപാടിലായിരുന്നു ദിലീപ്.
Actor Dileep, who is in jail for two months, has been granted permission to go to his home to attend commemoration of his father.
The Angamaly Magistrate Court has given permission to the actor bypassing the prosecution's strong objections. Dileep's father Padmanabhan Pillai's commemoration will be held on September 6.
Meanwhile, wife Kavya Madhavan and daughter Meenakshi and Kavya's father Madhavan visited Dileep at jail thi evening. They reached Aluva Sub-jail at 4 pm. Director Nadir sha accompanied.
Keywords: Dileep, wife, meenakshi, jail, Kavya Madhavan , Angamaly Magistrate Court, prosecution, objection, Padmanabhan Pillai, commemoration , September, Manappuram, Aluva Sub-Prison
COMMENTS