ഹരിയാനക്കാരിയായ കവിതാ ദേവി എന്ന ഗുസ്തി താരമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. വേള്‍ഡ് റെസലിംഗ് എന്റര്‍ടൈന്‍മെന്റ് (ഡബ്ല്യുഡബ്ല്യുഇ) എതി...
ഹരിയാനക്കാരിയായ കവിതാ ദേവി എന്ന ഗുസ്തി താരമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. വേള്‍ഡ് റെസലിംഗ് എന്റര്‍ടൈന്‍മെന്റ് (ഡബ്ല്യുഡബ്ല്യുഇ) എതിരാളികളെ തലയ്ക്കു മേല്‍ ഉയര്‍ത്തി ചുഴറ്റിയെറിയുന്ന കവിതയുടെ വീഡിയോ ഡബ്ല്യുഡബ്ല്യുഇ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
ഗുസ്തിക്കാരുടെ പതിവ് വേഷത്തിലല്ല കവിത. ഓറഞ്ച് സല്‍വാര്‍ കമീസും ദുപ്പട്ടയും ധരിച്ചാണ് കവിത ഗോദയിലിറങ്ങിയത്. മീ യംഗ് ക് ളാസിക് ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിന്റെ ഡകോട്ട കൈയെയാണ് കവിത ചുഴറ്റിയെറിഞ്ഞത്.
മത്സരത്തില്‍ കവിത തോറ്റുവെങ്കിലും അവരുടെ അസാധാരണ പ്രകടനം ലോകമെമ്പാടും അവര്‍ക്ക് ആരാധകരെ നേടിക്കൊടുത്തിരിക്കുകയാണ്.
ഓഗസ്റ്റ് 31 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 30 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.
COMMENTS