ന്യൂഡല്‍ഹി: ആദ്യമായി അമേരിക്കയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നു. ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഒക്ടോബര്‍ രണ്ട് ഇന...
ന്യൂഡല്‍ഹി: ആദ്യമായി അമേരിക്കയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നു. ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഒക്ടോബര്‍ രണ്ട് ഇന്ത്യയിലെത്തും.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നിവയ്ക്കു വേണ്ടിയാണ് ക്രൂഡോയില്‍ എത്തുന്നത്. അടുത്ത മാര്‍ച്ച് വരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു വേണ്ടി എട്ട് കപ്പലുകള്‍ എത്തും.
നിലവില്‍ ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ബാരലിന് ഏകദേശം രണ്ട് ഡോളറിന്റെ വ്യത്യാസമാണ് ഇപ്പോള്‍ അമേരിക്കന്‍ ക്രൂഡോയിലിനുള്ളത്. അമേരിക്കന്‍ ക്രൂഡോയില്‍ വിപണിയിലെത്തുന്നതോടെ ലോവിപണിയില്‍ എണ്ണവില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
COMMENTS