ഇന്‍ഡോര്‍: ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്കു വിജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഓസിസ്...
ഇന്‍ഡോര്‍: ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്കു വിജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഓസിസ് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
രോഹിത് ശര്‍മ്മ (71), അജിന്‍ക്യ രഹാന (70), ഹര്‍ദിക് പാണ്ഡ്യ (78) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഓപ്പണിങ്ങ് വിക്കറ്റില്‍ തന്നെ രോഹിതും രഹാനയും 139 റണ്‍സ് എടുത്തു. ഇവരുടെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറയായത്.
തുടക്കം മുതല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഓസിസ് ബൗളര്‍മാരെ അടിച്ചുപറത്തി. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസിസ് ബൗളര്‍മാര്‍ക്കു കഴിഞ്ഞില്ല.
രോഹിതും രഹാനയും പുറത്തായ ശേഷമെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയും ജാദവും പെട്ടെന്നു തന്നെ മടങ്ങി. പിന്നാലെയെത്തിയ പാണ്ഡ്യയും മനീഷ് പാണ്ഡേയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസിസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് എടുത്തു. ആരോണ്‍ ബ്രഞ്ച് സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വിജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യന്‍ ഒന്നാം സ്ഥാനത്തെത്തി.
Tags: India, Australia, Cricket

COMMENTS