തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 28ന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സൗജന്യ ഹൃദയപരിശോധനാ ക്യാംപ് സംഘടിപ...
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 28ന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സൗജന്യ ഹൃദയപരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള സോപാനം ട്രിഡ കോംപ്ലക്‌സിലെ ഹിന്ദ് ലാബ്‌സ് സ്‌പെഷല്‍റ്റി ക്ലിനിക്കില്‍ രാവിലെ ഒന്‍പതു മുതല്‍ ഒന്നുവരെയാണ് ക്യാംപ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ് പ്രവേശനം.
ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. അശോക് ചന്ദ്ര റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപില്‍പരിശോധനകളും മരുന്നുകളും സൗജന്യമായിരിക്കും. രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദം, ബോഡി മാസ് ഇന്‍ഡക്‌സ്, ഇസിജി, കൊളസ്‌ട്രോള്‍ എന്നീ പരിശോധനകളാണ് സൗജന്യമായി നടത്തുക.
എക്കോ ടെസ്റ്റ്, ട്രെഡ് മില്‍ പരിശോധന എന്നിവയ്ക്ക് 15 ശതമാനം ഇളവ് ലഭിക്കും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവ വേണ്ടിവരുന്നവര്‍ക്കും ചെലവില്‍ പ്രത്യേക സൗജന്യം ലഭിക്കും. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാന്‍ രാവിലെ ഒന്‍പതിനും വൈകിട്ട് അഞ്ചിനും മധ്യേ 9400027969/ 04712443445 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
COMMENTS