കോഴിക്കോട്: ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍ വയറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏഴ് സ്വര്‍ണ്ണ ഉരുളകള്‍ മൂന്നു ദിവസത്തെ കാത്തിരിപ്പ...
കോഴിക്കോട്: ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍ വയറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏഴ് സ്വര്‍ണ്ണ ഉരുളകള്‍ മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തുവന്നു.
തിങ്കളാഴ്ച രാത്രി അബുദാബിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശിയുടെ വയറിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
വയറില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹങ്ങള്‍ കണ്ടെത്തി. ഇതു സ്വര്‍ണ്ണമാകുമെന്ന നിഗമനത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു.
യുവാവിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ ആശുപത്രിയിലും കൊണ്ടോട്ടിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ലോഹങ്ങള്‍ പുറത്തെടുത്താനായില്ല.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രത്യേക ശുചിമുറിയൊരുക്കിയാണ് തൊണ്ടി മുതല്‍ പുറത്തെടുത്തത്.
Tags: Police, Crime, Karipur, Airport, Gold

COMMENTS