ബെംഗളൂരു: മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ നിര്‍ണ്ണായകമായ മൊഴിയുമായി ദൃക്‌സാക്ഷി. അയല്‍വാസിയാ...
രാത്രിയില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേരാണ് രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നില്‍ വച്ച് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.
കൊലയാളികള്‍ തന്നെ കണ്ടതായും അവര്‍ കൊലപ്പെടുത്തുമെന്നു ഭയമുള്ളതുകൊണ്ടാണ് നഗരം വിട്ടുപോയതെന്നുമാണ് വിദ്യാര്‍ത്ഥി അന്വേഷണസംഘത്തോടു പറഞ്ഞത്.
ഗൗരി ലങ്കേഷിന്റെ വധവുമായി മാവോയിസ്റ്റുകള്‍ക്ക് ബന്ധമുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായിരുന്നില്ല. അതിനാല്‍, ഈ ദിശയിലുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു.
Tags: GauriLankesh, Murder, Police, Journalist
COMMENTS