ആലുവ: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ ...
ആലുവ: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ നടത്തിയ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുദ്ദേശിച്ചുമാണെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഇതിനു പുറമേ, ജയിലില്‍ സിനിമാക്കാര്‍ കൂട്ടമായെത്തിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപിനെ കാണാന്‍ ഓണനാളുകളില്‍ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കായിരുന്നു. സിനിമാക്കാര്‍ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണെന്ന് അന്വേഷക സംഘം ചൂണ്ടിക്കാട്ടുന്നു.
ദിലീപിന്റെ ആനുകൂല്യം പറ്റിയവര്‍ ആപത്തുകാലത്ത് അയാളെ കൈവിടരുതെന്നാണ് ഗണേശ് ജയിലിന് പുറത്തു വച്ച് മാധ്യമങ്ങളോടു പറഞ്ഞത്.
പൊലീസുകാര്‍ ചോദ്യം ചെയ്യുമെന്നോ ഫോണ്‍ ചോര്‍ത്തുമെന്നോ ഭയന്ന് ദിലീപിനെ ആരും കാണാന്‍ വരാതിരിക്കരുതെന്നും ദിലീപിനെ അധിക്ഷേപിക്കാന്‍ നടക്കുന്നവരെ ഭയപ്പെടേണ്ടെന്നും ഗണേശ് പറഞ്ഞു.
ഏറ്റവും ഒടുവില്‍ നടന്‍ ശ്രീനിവാസനും ദിലീപിന് അനുകൂലമായി രംഗത്തു വന്നിരുന്നു.
Keywords: Dileep, Ganesh Kumar, Jail

							    
							    
							    
							    
COMMENTS