കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. തന്നെ പ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു.
തന്നെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ദിലീപിനെ കുടുക്കുന്ന തരത്തിൽ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും നാദിർഷാ പറഞ്ഞു.
കഴിഞ്ഞദിവസം രക്തസമ്മർദ്ദം കൂടിയതിനാൽ ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു ചോദ്യം ചെയ്യൽ.
നാദിർഷാ ഫയൽ ചെയ്ത മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണോ വിട്ടയച്ചതെന്നു വ്യക്തമല്ല.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേസില്‍ ചേര്‍ക്കുമെന്നു പൊലീസ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായാണ് പൊലീസിന്റെ ചോദ്യം ചെയ്യലിനു ശേഷം നാദിര്‍ഷ പറഞ്ഞത്.
നിരപരാധിത്തം തെളിയിക്കാനുള്ള കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കേസില്‍ നിരപരാധി ആയതിനാലാണ് പൊലീസ് അറസ്റ്റ് ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്യാതിരുന്നത്. പൊലീസും കോടതിയുമാണ് ഇനിയെല്ലാം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞതിന്‍ പ്രകാരമാണ് ചോദ്യം ചെയ്യല്‍ മാറ്റിവച്ചത്. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടില്ലെന്നും നാദിര്‍ഷ പറഞ്ഞു.
പൊലീസ് ചോദിച്ചത് ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പള്‍സര്‍ സുനിക്കു പണം നല്‍കിയിട്ടില്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
പൊലീസും കോടതിയുമൊന്നും പരിചയമില്ലെന്നും അതിനാലാണ് ഇതിലൊക്കെ പേടിയെന്നും നാദിര്‍ഷ പറഞ്ഞു. ദിലീപ് നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാവിലെ 10.15 ഓടെയാണ് ചോദ്യം ചെയ്യലിനായി നാദിര്‍ഷ ആലുവ പൊലീസ് ക്ലബില്‍ എത്തിയത്. ഉച്ചയ്ക്കു മൂന്നു മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടു.
ചോദ്യം ചെയ്യലിനോട് നാദിര്‍ഷ പൂര്‍ണമായും സഹകരിച്ചെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ആവശ്യമായ കാര്യങ്ങള്‍ നാദിര്‍ഷയോട് ചോദിച്ചറിഞ്ഞു. നിലവില്‍ നാദിര്‍ഷയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാദിർഷാ പറഞ്ഞത് :
* പൾസർ സുനിയെ മുൻ പരിചയമില്ല.
* ജയിലിൽ നിന്നു വിളിച്ചതിന്റെ ശബ്ദരേഖ പൊലീസിനു കൈമാറിയ ശേഷമാണ് അതു പൾസർ സുനിയാണെന്നറിഞ്ഞത്.
* അന്വേഷണവുമായി പൂർണമായി സഹകരിക്കും.
* താനും ദിലീപും നിരപരാധികൾ.
*കട്ടപ്പനയിലെ ഋതിക് റോഷന്റെ സെറ്റിൽ വച്ച് 25,000 രൂപ കൊടുത്തെന്നു പൾസർ സുനി പറയുന്ന പച്ചക്കള്ളം .
Keywords: Nadirsha, Police, Dileep
COMMENTS