കൊച്ചി: നടൻ ദിലീപിന്റെ ജാമ്യ ഹർജിയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ വാദം പൂർത്തിയായി. ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി വ്യക്തമാ...
കൊച്ചി: നടൻ ദിലീപിന്റെ ജാമ്യ ഹർജിയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ വാദം പൂർത്തിയായി. ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി വ്യക്തമാക്കി.
ഇതേ സമയം, ദിലീപിന്റെ റിമാൻഡ് 14 ദിവസത്തേക്കുകൂടി നീട്ടി. ജാമ്യ ഹർജിയിൽ വൈകിട്ട് മൂന്നു മുതൽ നാലര വരെ വാദം നീണ്ടു.
60 ദിവസം റിമാൻഡിൽ കഴിഞ്ഞ ദിലീപിന് സ്വാഭാവികമായും സോപാധിക ജാമ്യത്തിന് അർഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ദിലീപ് ഗൂഢാലോചന ആസൂത്രണം ചെയ്തതിനു വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇതിനാടെ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും സുഹൃത്ത് നാദിർഷായും ഫയൽ ചെയ്ത ജാമ്യഹർജികളിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
COMMENTS