കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ത് ഹൈകോടതി ഈ മാസം 26ലേക്കു മാറ്റി. ഹര്‍ജി നേരത്തേ പരിഗണിക്കണമെന്ന് ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ത് ഹൈകോടതി ഈ മാസം 26ലേക്കു മാറ്റി.
ഹര്‍ജി നേരത്തേ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടപ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് പ്രോസിക്യൂഷന് വാദിക്കുകയായിരുന്നു.
നിലവിലുള്ളതില്‍ നിന്നു സാഹചര്യമൊന്നും മാറിയിട്ടില്ലെന്നു പ്രോസിക്യൂഷന് വ്യക്തമാക്കി. അങ്ങനെയെങ്കില്‍ തിരക്കിട്ട് ഇപ്പോള്‍ ഹര്‍ജി പരിഗണിക്കേണ്ടതുണ്ടോ എന്നു കോടതി ചോദിച്ചു. തുടര്‍ന്ന്, കേസ് 26 ലേക്ക് മാറ്റുകയായിരുന്നു.
തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമായി എ.ഡി.ജി.പി സന്ധ്യക്ക് അടുത്ത ബന്ധമുണ്ട്. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോനും തന്നോട് ശത്രുതയുണ്ട്. ഇതെല്ലാം തനിക്കെതിരായ നീക്കങ്ങള്‍ക്കു കാരണമായെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ മൊഴി വിശ്വസിച്ചാണ് തന്നെ അറസ്റ്റുചെയ്തത്. ഏപ്രില്‍ 10 മുതല്‍ 22 വരെ പലപ്പോഴായി ഭീഷണിക്കത്തുകളും ഫോണുകളും ലഭിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം അത് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നടിയുടെ നഗ്നദൃശ്യം പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന കുറ്റമാണ് തന്റെമേല്‍ ചുമത്തിയിരിക്കുന്നത്. ഇതു പത്തു വര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റമാകയാല്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപ് വാദിക്കുന്നു.
26ന് സര്‍ക്കാര്‍ മറുപടി നല്‍കും.
* അഞ്ചാം വട്ടമാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.
* നാലാം ജാമ്യാപേക്ഷ ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.
* ഹൈകോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിത് അഡ്വ. രാമന്‍പിള്ള വഴി.
* ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഇക്കുറിയും ഹര്‍ജി പരിഗണിച്ചത്.
* താന്‍ ജയിലിലായതോടെ 50 കോടിയോളം രൂപയുടെ പ്രോജക്ടുകള്‍ വഴിയിലായെന്നു ദിലീപ്.
* സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നു ദിലീപ്.
COMMENTS