കൊല്ലപ്പെട്ട രാജീവന് ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവനെയാണ് (43) ശ്വാസം...
കൊല്ലപ്പെട്ട രാജീവന് |
വസ്തു ഇടപാടിനായി മുന്‍കൂര്‍ നല്കിയ പണം തിരിച്ചുകിട്ടാത്തതാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പായ കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്ന നിലയിലായിരുന്നു മൃതദേഹം.
പരിയാരം തവളപ്പാറയില്‍ എസ്ഡി കോണ്‍വെന്റിന്റെ കെട്ടിടത്തിലാണ് മൃതദേഹം കിടന്ന്. ഇവിടെ തോട്ടം വാടകയ്ക്കെടുത്ത് കൃഷി നടത്തി വരികയായിരുന്നു രാജീവന്.
സ്ഥലതത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. തോട്ടത്തിലേക്കുള്ള വഴിയില്‍ സ്കൂട്ടറും കുടയും മൂന്ന് പേരുടെ ചെരിപ്പും കിടന്നിരുന്നു.
തോട്ടത്തിനു സമീപം വച്ച് കൊലപ്പെടുത്തിയ ശേഷം ഒഴിഞ്ഞു കിടന്ന എസ്ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പരിശോധനയില്‍ കൊലപാതകം നടത്തിയയാളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്തി.
പൊലീസ് അന്വേഷണം പ്രധാനമായും രാജീവന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചാണ്.
COMMENTS