ചാലക്കുടി: അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ ഭൂമിയിടപാടുകാരനായ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി രാജ...
ചാലക്കുടി: അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ ഭൂമിയിടപാടുകാരനായ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി രാജ്യം വിട്ടെന്നു സൂചന. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ ഇയാളുടെ കൈവശമുണ്ട്. മാത്രമല്ല, ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.
പരിയാരം തവളപ്പാറയില്‍ കോണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് രാജീവിന്റെ മൃതദേഹം കണ്ടത്. ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്താനായി ഉപയോഗിച്ചെന്നു സംശയിക്കുന്ന പായയും മൃതദേഹത്തിന്റെ സമീപത്തുനിന്നും കിട്ടിയിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
വസ്തു ഇടപാടിനായി രണ്ടു പേര്‍ രാജീവിന് മുന്‍കൂര്‍ പണം നല്‍കിയിരുന്നു. ഒരാള്‍ മൂന്നു കോടി രൂപയും മറ്റേയാള്‍ 70 ലക്ഷം രൂപയുമാണ് നല്‍കിയത്. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനു, ചക്കര ജോണി എന്നിവരില്‍ നിന്ന് തനിക്കു വധഭീഷണിയുണ്ടെന്നു രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ജൂണ്‍ 16 നാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ നാലംഗം ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുരിങ്ങൂര്‍ സ്വദേശികളായ ഷൈജു, സുനില്‍, രാജന്‍, കോനൂര്‍ സ്വദേശി സത്യന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച ആസൂത്രണം ചെയ്ത ശേഷം രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
Tags: Murder, Chalakkudy, Police, Crime, Arrest

COMMENTS