കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം എന്നു തീരുമെന്ന്, അന്വേഷക സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചത് കേസിനു വേഗ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം എന്നു തീരുമെന്ന്, അന്വേഷക സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചത് കേസിനു വേഗം പകരും.
ഇതോടെ, രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷക സംഘം നിര്‍ബന്ധിതമാവുകയാണ്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് നേരത്തേ തന്നെ അന്വേഷക സംഘം കോടതിയെ അറിയിച്ചിരുന്നു. ഈ സമയപരിധി തീരാന്‍ ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ.
കേസന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ രീതിയെന്നും ഇന്നു കോടതി ചോദിച്ചു. പള്‍സര്‍ സുനി എന്ന സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്തകള്‍ സൃഷ്ടിക്കാനാണോ സംശയം പ്രകടിപ്പിച്ചു.
അന്വേഷണം സംബന്ധിച്ച വാര്‍ത്തകള്‍ പരിധിവിട്ടാല്‍ ഇടപെടുമെന്നും കോടതി പറയുകയുണ്ടായി. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും കോടതി നിര്‍ദ്ദേശം കൊടുത്തു.
ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റി. വെള്ളിയാവ്ച പത്തുമണിക്കു മുന്‍പ് നാദിര്‍ഷ പൊലീസിനു മുന്‍പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ഈ ഘട്ടത്തില്‍, കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് അറിയിക്കുകയായിരുന്നു.
Keywords: Actress, Dileep, Pulsar Suni, Crime, Court
COMMENTS