ബംഗളൂരു: തുടര്‍ച്ചയായ പത്ത് ഏകദിന ജയമെന്ന സ്വപ്‌നവുമായി ഇറങ്ങിയ ഇന്ത്യ ചിന്നസാമിയില്‍ പൊരുതിവീണു. നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്...
ബംഗളൂരു: തുടര്‍ച്ചയായ പത്ത് ഏകദിന ജയമെന്ന സ്വപ്‌നവുമായി ഇറങ്ങിയ ഇന്ത്യ ചിന്നസാമിയില്‍ പൊരുതിവീണു.
നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 335 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 313 റണ്‍സെടുത്ത് പിരിയുകയായിരുന്നു. അങ്ങനെ ഓസ്‌ട്രേലിയക്ക് 21 റണ്‍സിന് ജയം.
പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിജയമാണിത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു.
രോഹിത് ശര്‍മയും (53) അജിങ്ക്യ രഹാനെയും (65) ഇന്ത്യയ്ക്കു ഗംഭീര തുടക്കം നല്കിയിട്ടും പിന്നാലെ വന്നവര്‍ക്ക് അത് മുതലാക്കാനായില്ല. രഹാനെയും രോഹിതും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 106 റണ്‍സെടുത്തു.
രഹാനെ വീണതിനു തൊട്ടു പിന്നാലെ രോഹിത് ശര്‍മയും ക്യാപ്ടന്‍ കോലിയും (21) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് ഹര്‍ദിക് പാണ്ഡ്യയും (41) കേദാര്‍ ജാദവും (67) ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്കി.
ഹര്‍ദിക് പുറത്തായ ശേഷം മനീഷ് പാണ്ഡെയെ (33) കൂട്ടുപിടിച്ച് കേദാര്‍ പൊരുതി. കേദാര്‍ വീണ ശേഷം അവസാന ഓവറുകളില്‍ ധോണി (13) ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
COMMENTS