തലശ്ശേരി : അഞ്ഞൂറ് മീറ്റര്‍ ദൂരപരിധി മുനിസിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് മാഹിയില്‍ ദേശീയ പാതയോര...
തലശ്ശേരി : അഞ്ഞൂറ് മീറ്റര്‍ ദൂരപരിധി മുനിസിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് മാഹിയില്‍ ദേശീയ പാതയോരത്തെ പൂട്ടിയ എല്ലാ ബാറുകളും തുറക്കാന്‍ അനുമതിയായി.
നേരത്തെ ലൈസന്‍സ് ലഭിച്ച ബാറുകള്‍ക്കും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും പുതിയ ഉത്തരവ് പ്രകാരം അതേ സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്ന് പുതുച്ചേരി എക്‌സൈസ് കമ്മിഷണര്‍ ഉത്തരവിടുകയായിരുന്നു.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ പൂട്ടിക്കൊണ്ട് ഡിസംബര്‍ 15നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മാര്‍ച്ച് 31നകം ഈ വിധി നടപ്പാക്കാനായിരുന്നു ഉത്തരവ്. വിധി മുനിസിപ്പാലിറ്റി പരിധിയിലുള്ള ബാറുകള്‍ക്കും മദ്യവില്‍പ്പന ശാലകള്‍ക്കും ബാധകമല്ലെന്ന് ജൂലായ് 11ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതാണ് പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയത്.
മാഹിയിലെ ബാറുകള്‍ തുറക്കുന്നത് ഫലത്തില്‍ കേരളത്തില്‍ മദ്യമൊഴുകുന്നതിനാണ് വഴി തുറക്കുന്നത്.


COMMENTS